എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ അസിസ്റ്റന്റ് എന്‍ജിനീയേഴ്‌സിന്റെ / അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകള്‍.യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 10ന് മുമ്ബ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായപരിധി: 20.12.2021 ന് 18-45. നിയമാനുസൃതമായ വയസിളവ് ബാധകം.
വിദ്യാഭ്യാസ യോഗ്യത: 3 വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്‌ട്രിക്കല്‍ / ഇലക്‌ട്രോണിക്‌സ് / ഇന്‍ട്രുമെന്റേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / കൊമേര്‍ഷ്യല്‍ പ്രാക്ടീസ് എന്നീ എന്‍ജിനീയറിംഗിലെ ഡിപ്ലോമ / ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
നിശ്ചിത യോഗ്യത നേടിയതിനുശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ / എന്‍ജിനീയറിംഗ് കമ്ബനികളില്‍ നിന്നോ/ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ നേടിയിട്ടുള്ള 7 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ അതാത് ട്രേഡുകളിലുള്ള ITI / (NTC) / NAC യും 22 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.