തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
കോളജ് ക്യാമ്പസില്‍ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് കെഎസ്‌യു ആരോപിച്ചു.
അതേസമയം പുറത്തുനിന്നുള്ളവര്‍ ക്യാമ്പസിനകത്ത് അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.

















