കൊച്ചി: 16 വയസ്സുകാരിയുടെ നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മാഞ്ഞാലി സ്വദേശി അക്തർ മൻസൂർന്റെ (23) ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി.
2019 മുതൽ പെൺകുട്ടിയുമായി സ്നേഹം നടിച്ച് പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ വാട്സാപ്പിലൂടെ പ്രതി കൈക്കലാക്കുകയും തുടർന്ന് ഈ ഫോട്ടോകൾ പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തി നിരന്തരമായി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി അത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ പുറംലോകമറിഞ്ഞത്.
പ്രതിയെ ആലുവ പോലീസ് ഓഗസ്റ്റ് മാസത്തിലാണ് അറസ്റ്റ് ചെയ്യുന്നത് .പ്രതിക്കെതിരെ ആലുവ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.