കോട്ടയം: കുമ്മണ്ണൂരിൽ പതിനൊന്നുകാരൻ മരിച്ച നിലയിൽ. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോണ്‍ രാജു ആണ് മരിച്ചത്. ജനൽ കന്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം.
ഗെയിം കളിക്കാൻ ഫോണ്‍ നൽകാത്തതിനെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് സംശയം.
ഏറെനേരം ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്.