ദമാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്.
ദമാമില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ജിസാനില്‍ അബ്ദുള്‍ ലത്തീഫ് കമ്ബനിയിലേക്ക് ജോലിയായതിനെ തുടര്‍ന്ന് ജോലിയ്ക്ക് ചേരാന്‍ ജുബൈലില്‍ നിന്നും പോകുകയായിരുന്നു ഇവര്‍.
ഇവര്‍ സഞ്ചരിച്ച കാറിന് പിന്നിലേക്ക് മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ജിസാനില്‍ എത്തേണ്ട സമയമായിട്ടും വിവരമൊന്നും ലഭ്യമല്ലാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബിശയിലെ അല്‍ റൈന്‍ ജനറല്‍ ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.