തിരുവനന്തപുരം : പൂജപ്പുരയിൽ വാഹനാപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിൽ എത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ. പൂജപ്പുരയിൽ താമസിക്കുന്ന തിരുവല്ല സ്വദേശികളായ കൃഷ്ണകുമാർ, ഭാര്യ മിനി കുമാരി എന്നിവരാണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു. ജഗതിയിൽനിന്ന് പൂജപ്പുരയിലേക്ക് പോകുകയായിരുന്ന മേയർ അപകടം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് കൃഷ്ണകുമാറിന്റെ ബന്ധുക്കൾ ആശുപത്രയിൽ എത്തിയതിനുശേഷമാണ് മേയറും സംഘവും മടങ്ങിയത്.
മേയറുടെ വാഹനത്തിൽ കയറാൻ മടിച്ചുനിന്ന കൃഷ്ണകുമാറിനോട് ‘പേടിക്കണ്ട ചേട്ടാ, കൂടെ കേറിക്കോ…അത് മേയറാ’ണെണ് എന്ന് പ്രദേശവാസി പറഞ്ഞപ്പോഴാണ് അദ്ദേഹം വാഹനത്തിൽ കയറിയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

















