മലപ്പുറം: ഭര്‍ത്താവിനെതിരെ നല്കിയ പീഡന പരാതിയില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന ആരോപണവുമായി മലപ്പുറം സ്വദേശിനി.ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ പരാതി.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് കുറ്റാരോപിതന്. ഇയാളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തതെന്നാണ് പെണ്‍കുട്ടിയുടെ പരാതി .ലൈംഗീക വൈകൃതത്തിന് അടിമയാണ് ഭര്‍ത്താവെന്ന് യുവതി പറയുന്നു പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചു എന്നിങ്ങനെയാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതി പൊലീസില്‍ നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.