മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡ്യുക്കാറ്റി ഡെസേര്‍ട്ട്‌എക്‌സ് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.ഡിസംബര്‍ 9-ന് 2020 ദുബായി എക്‌സ്‌പോയില്‍ ഡ്യുക്കാറ്റി വേള്‍ഡ് പ്രീമിയറിന്റെ ഓണ്‍ലൈന്‍ എപ്പിസോഡിനൊപ്പം പുതിയ ഡെസേര്‍ട്ട്‌എക്‌സിനെ ഡുക്കാറ്റി അവതരിപ്പിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
യഥാര്‍ത്ഥ കണ്‍സെപ്റ്റ് മോഡലിന് 1,079 സിസി ഇരട്ട-വാല്‍വ്, എയര്‍-കൂള്‍ഡ്, ഡെസ്മോഡ്രോമിക് എല്‍-ട്വിന്‍ എഞ്ചിന്‍ കരുത്ത് പകരുന്നു. ഈ എഞ്ചിന്‍ 7,500 ആര്‍പിഎമ്മില്‍ 86 എച്ച്‌പിയും 4,750 ആര്‍പിഎമ്മില്‍ 88 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. മള്‍ട്ടിസ്ട്രാഡ 950-ല്‍ 9,000 ആര്‍പിഎമ്മില്‍ 113 എച്ച്‌പി പവറും 7,750 ആര്‍പിഎമ്മില്‍ 96.3 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 937 സിസി ടെസ്‌റ്റാസ്ട്രെറ്റ എല്‍-ട്വിന്‍ വാട്ടര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഇത് വരുന്നത്.
2019-ലെ ഡ്യുക്കാട്ടി വേള്‍ഡ് പ്രീമിയര്‍ 2020-ല്‍ ആണ് ഡുക്കാറ്റി ആദ്യമായി ഡെസേര്‍ട്ട് എക്‌സിനെ ഒരു കണ്‍സെപ്റ്റ് ബൈക്കായി അവതരിപ്പിച്ചത്. ഡാക്കര്‍ റാലി ഫെയിമില്‍ നിന്നുള്ള 90-കളുടെ ആദ്യകാല കാഗിവ എലിഫന്റ് 900ie-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് വരുന്നത്. സ്‌ക്രാംബ്ലര്‍ 1100 ഉപയോഗിച്ച അതേ ഫ്രെയിമിലാണ് വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളും നിര്‍മ്മിച്ചിരിക്കുന്നത്.ഡ്യുക്കാറ്റി പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് ബൈക്കിന് താല്‍പ്പര്യക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, ഇത് പ്രോജക്റ്റ് തുടരാന്‍ ബ്രാന്‍ഡിനെ പ്രേരിപ്പിച്ചു.
19 ഇഞ്ച് വീലുകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മള്‍ട്ടിസ്ട്രാഡകളില്‍ നിന്ന് വ്യത്യസ്‍തമായി 21 ഇഞ്ച് ഫ്രണ്ട് വീലിലാണ് ഡ്യുക്കാട്ടി ഡെസേര്‍ട്ട്‌എക്‌സ് എത്തുന്നത്. ഇതിന് 18 ഇഞ്ച് പിന്‍ ചക്രം ലഭിക്കും. മള്‍ട്ടി-സ്പോക്ക് വീലുകള്‍ക്ക് മാംസളമായ ഓഫ്-റോഡ് സ്പെക് ടയറുകള്‍ ലഭിക്കും. മുന്‍ ചക്രത്തിന് ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പിന്‍ ചക്രത്തില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൈക്കിന്‍റെ രൂപകല്‍പ്പനയെക്കുറിച്ച് പറയുമ്ബോള്‍, ഡ്യുക്കാറ്റി ഡെസേര്‍ട്ട് എക്സ് കണ്‍സെപ്‌റ്റിന്റെ സ്റ്റൈലിംഗിനെ സൂക്ഷ്‍മമായി പിന്തുടരാന്‍ സാധ്യതയുണ്ട്. സംയോജിത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഇരട്ട വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, ഉയര്‍ന്ന ഇരിപ്പിടമുള്ള വിശാലമായ ഹാന്‍ഡില്‍ബാര്‍ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് ഡിസൈന്‍ ഘടകങ്ങളും സവിശേഷതകളും ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വേറിട്ട ഇന്ധന ടാങ്ക്, താഴ്ന്ന സ്ഥാനമുള്ള റൈഡര്‍ സീറ്റ്, എഞ്ചിന്‍ ബ്ലോക്കിനുള്ള കട്ടിയുള്ള സംരക്ഷണ കവചം, മുകളിലേക്ക് ഓടുന്ന എക്‌സ്‌ഹോസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു.