ജിദ്ദ: ഒമിക്രോൺ സാഹചര്യത്തിൽ സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് (മൂന്നാമത്തേത്) നിർബന്ധം. കോവിഡ് വാക്സീൻ രണ്ടു ഡോസെടുത്തവർ എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണ്. രണ്ടു ഡോസ് എടുത്ത് എട്ടു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടാവില്ല.
ഒമിക്രോൺ സാഹചര്യത്തിലാണു ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ സൗദിയിലെ സിഹത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം.
എട്ടു മാസം പിന്നിട്ടവർക്കു ബൂസ്റ്റർ ഡോസ് ലഭ്യമാകുന്ന തിയതി ഇതിൽ കാണിക്കും. സാമ്പത്തിക , വാണിജ്യ , സാംസ്കാരിക , കായിക അല്ലെങ്കിൽ ടൂറിസം പ്രവർത്തനങ്ങളിൽ പ്രവേശിക്കൽ , സാംസ്കാരിക , സാമൂഹിക , വിനോദ പരിപാടിയിൽ പ്രവേശിക്കൽ , സർക്കാർ , സ്വകാര്യ സ്ഥാപനത്തിൽ പ്രവേശിക്കൽ , ബിസിനസ് ഓഡിറ്റ് നടത്തുക , വിമാനങ്ങളിലും പൊതുഗതാഗതത്തിലും യാത്ര ചെയ്യൽ എന്നിവയ്ക്കു ബൂസ്റ്റർ ഡോസ് നിർബന്ധമായിരിക്കും .
ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല .ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും