തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ഡിസംബര്‍ 15 വൈകിട്ട് നാല് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയോടൊപ്പം മെഷിനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രൊസസിംഗ് ഓപ്പറേറ്റര്‍, ഫൗണ്‍റി മാന്‍, ടൂള്‍ ആന്റ് ഡൈമേക്കര്‍ (ജിഗ്സ് ആന്റ് ഫിക്സ്ച്ചേര്‍സ്), ടൂള്‍ ആന്റ് ഡൈമേക്കര്‍ (ഡൈസ് ആന്റ് മോള്‍ഡ്) എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഐടിഐ പാസായവരോ അല്ലെങ്കില്‍ ഫിറ്റിംഗ്/ കാര്‍പെന്ററി/ ടര്‍ണിംഗ് ട്രേഡ് എന്നിവയില്‍ ടി.എച്ച്.എസ്.എല്‍.സി പാസായവരോ ആയിരിക്കണം.
60 രൂപയാണ് അപേക്ഷ ഫോമിന്റെ വില. എസ്.എസി, എസ്.ടി വിഭാഗക്കാര്‍ക്ക് 30 രൂപ. 25 വയസാണ് ഉയര്‍ന്ന പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cpt.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.