ഇന്ത്യയിലെ തങ്ങളുടെ മോഡല്‍ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണിയെ കൈയ്യിലെടുക്കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി.2021-ല്‍ തന്നെ ഇലക്‌ട്രിക് ഉള്‍പ്പടെ നിരവധി കാറുകള്‍ ഇതിനോടകം അവതരിപ്പിച്ച കമ്ബനി വരും വര്‍ഷവും ഇത് തുടരാനാണ് ഒരുങ്ങുന്നത്.കൂടുതലും എസ്‌യുവി മോഡലുകളിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുന്ന ഔഡി പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് ആഴ്ച്ചകള്‍ക്ക് മുമ്ബ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു.
ഇനി മുഖംമിനുക്കിയ Q7 എസ്‌യുവിയെയും കൂടി കളത്തിലിറക്കാനാണ് ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കള്‍ തയാറെടുക്കുന്നത്.പുതിയ ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലേക്കുള്ള ഔഡിയുടെ അടുത്ത അവതരണമായിരിക്കും. 2019-ല്‍ ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഈ ആഢംബര എസ്‌യുവി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്.
കൊവിഡ്-19 മഹാമാരിയുടെ സാഹചര്യവും സെമികണ്ടക്‌ടര്‍ ചിപ്പുകളുടെ ക്ഷാമവും കണക്കിലെടുത്താണ് ഇന്ത്യയിലേക്ക് വരാന്‍ ഇത്രയും കാലതാമസം എടുത്തിരിക്കുന്നത്.ഔഡിയുടെ Q ശ്രേണിയിലെ എസ്‌യുവികളിലെ മുന്‍നിരക്കാരനാണ് Q7. മുന്‍ഗാമികളെ അപേക്ഷിച്ച് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡല്‍ വളരെ ആക്രമണാത്മകമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.
Q7 എസ്‌യുവിക്ക് ഇപ്പോള്‍ ഒരു വലിയ അഷ്ടഭുജാകൃതിയിലുള്ള സിംഗിള്‍ ഫ്രെയിം ഗ്രില്ലും ഘടന നല്‍കുന്ന ആറ് കുത്തനെയുള്ള സ്ലേറ്റുകളുമാണ് കമ്ബനി നല്‍കിയിരിക്കുന്നത്. മോഡലിന്റെ രൂപത്തിന് അല്‍പ്പം ആക്രമണാത്മകത ചേര്‍ക്കാന്‍ ഇത് സഹായിക്കുന്നു. വലിയ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സിന് അടിവരയിടുന്ന സില്‍ ഏരിയ പോലെ തന്നെ രണ്ട് ഭാഗങ്ങളുള്ള സൈഡ് എയര്‍ ഇന്‍ലെറ്റുകള്‍ക്ക് കൂടുതല്‍ എക്സ്പ്രസീവ് ലൈനുണ്ട്.
മുന്‍ ബമ്ബറില്‍ സ്ലീക്ക് ഡിഫ്യൂസര്‍, പിന്‍ഭാഗത്ത് ചങ്കിയര്‍ അണ്ടര്‍ബോഡി സംരക്ഷണം, ഫുള്‍ പെയിന്റ് ഫിനിഷ്, സ്റ്റാന്‍ഡേര്‍ഡ് ആയ 19 ഇഞ്ച് വീലുകള്‍ എന്നിവയുമായി വരുന്ന ഓപ്ഷണല്‍ എസ് ലൈന്‍ എക്സ്റ്റീരിയറിലും Q7 പതിപ്പിന് ലഭ്യമാകും. സാങ്കേതിക പുരോഗതിയിലേക്ക് നീങ്ങുമ്ബോള്‍ Q7-ന് ഒരു ഇലക്‌ട്രോ മെക്കാനിക്കല്‍ ആക്റ്റീവ് റോള്‍ സ്റ്റെബിലൈസേഷന്‍ ലഭിക്കുന്നു.