ദുബൈ: റഫാൽ ഫൈറ്റർ ജെറ്റുകൾ(Rafale fighter jets) വാങ്ങുന്നതുൾപ്പെടെ സുപ്രധാന കരാറുകളിൽ യുഎഇയും(UAE) ഫ്രാൻസും( France) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു കരാറുകളിൽ വെള്ളിയാഴ്ച ഒപ്പിട്ടത്. എക്സ്പോ 2020 ദുബൈ നഗരിയിലെത്തിയ മാക്രോണിനെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. 80 റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ലോറൻസ് പാർലി ട്വീറ്റ് ചെയ്തു.