ദുബൈ: സാമൂഹിക മാധ്യമങ്ങളിൽ (social media) നിരവധി ഫോളോവേഴ്സാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനുള്ളത്( Sheikh Hamdan bin Mohammed bin Rashid Al Maktoum). അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൃദയം കവരുന്ന ഒരു ചിത്രമാണ് ദേശീയ ആഘോഷത്തിനിടെ അദ്ദേഹം പുറത്തുവിട്ടത്.
തന്റെ ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ആറുമാസം പ്രായമുള്ള ശൈഖ് റാഷിദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം, ശൈഖ ബിൻത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നിവരെ ചേർത്തുപിടിച്ചുള്ള ചിത്രമാണിത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ശൈഖ് ഹംദാൻ ഫോട്ടോ പങ്കുവെച്ചത്.