കൊച്ചി: വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ സ്വദേശി അരുണ്‍(33) ആണ് മൂവാറ്റുപുഴ പോലിസിന്റെ പിടിയിലായത്.
കാനഡ, റക്ഷ്യ, മലേസ്യ എന്നിവിടങ്ങളില്‍ ജോലിവാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയതെന്ന് പോലിസ് പറഞ്ഞു. വിസയുമായി ബന്ധപ്പെട്ട് കൊരട്ടി, തൃശൂര്‍, കാലടി, കുടിയാന്മല, അങ്കമാലി, കുന്നംകുളം, തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
മൂവാറ്റുപുഴയില്‍ നിന്നു മാത്രം ഇരുപതോളം പേരില്‍ നിന്ന് ഒന്നേമുക്കാല്‍ കോടിയോളം രൂപ ഇയാളടങ്ങുന്ന സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.