കൊച്ചി: 11 വയസ്സുകാരിയെ ക്രൂരമായി ബലാൽസംഘം ചെയ്ത കേസിൽ പ്രതി പിണ്ടിമന സ്വദേശി വിനോദിന്റെ(30) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്.
കഴിഞ്ഞമാസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടിയുടെ മൊഴിയിൽ കേസെടുത്ത കോതമംഗലം പോലീസ് കഴിഞ്ഞ മാസം പത്താം തീയതി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഗുരുതര സ്വഭാവമുള്ള കേസായതിനാൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
2019 ൽ പോക്സോ നിയമത്തിൽ വന്ന ഭേദഗതി പ്രകാരം പ്രകാരം 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഘം ചെയ്താൽ കുറഞ്ഞ ശിക്ഷ 20 വർഷം കഠിന തടവും പരമാവധി ശിക്ഷ തൂക്കുകയറുമാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.