രണ്ട് തവണ ചാമ്ബ്യന്മാരായ ചെന്നൈയിന് എഫ്സി വെള്ളിയാഴ്ച ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും.സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയിച്ച ചെന്നൈയിന് എഫ്സിക്ക് 6 പോയിന്റുണ്ട്.
ഒഡീഷ എഫ്സി മാത്രമാണ് സീസണില്‍ സമാനമായ മികച്ച റെക്കോര്‍ഡുള്ള ടീം. പുതിയ പരിശീലകനായ ബോസിദാര്‍ ബന്ദോവിച്ചിന്റെ കീഴില്‍ ക്ലബ് ശരിയായ ദിശയിലാണ് നീങ്ങുന്നത്.അതേസമയം എതിരാളികളായ എസ്സി ഈസ്റ്റ് ബംഗാള്‍ മൂന്ന് മത്സരങ്ങളില്‍ വിജയിക്കാതെ നില്‍ക്കുകയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അവര്‍ 10 ഗോളുകള്‍ വഴങ്ങി.
ചെന്നൈയിന് എഫ്സിക്ക് അവരുടെ മികച്ച തുടക്കം നിലനിര്‍ത്താന്‍ കഴിയുമോ അതോ എസ്സി ഈസ്റ്റ് ബംഗാളിന് ആദ്യ ജയം കിട്ടുമോ എന്നതാണ് ഇന്ന് എല്ലാവരു. ഉറ്റു നോക്കുന്നത്.ചെന്നൈയിന് ആദ്യ മത്സരത്തില്‍ സിഎഫ്സി ഹൈദരാബാദ് എഫ്സിയെ 1-0ന് പരാജയപ്പെടുത്തി. അടുത്ത മത്സരത്തില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 2-1 ന് നേരിയ ജയവും നേടി. ഈസ്റ്റ് ബംഗ കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ പരാജയപ്പെട്ടാണ് ഈ മത്സരത്തിലേക്ക് എത്തുന്നത്.