അബുദാബി: ഒമിക്രോണിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന് യുഎഇയിൽ ബൂസ്റ്റർ ഡോസ് നിയമം കർശനമാക്കി. രണ്ടാമത്തെ ഡോസ് കോവിഡ് വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കില്ല. പിസിആർ ടെസ്റ്റ് എടുത്താലും പച്ച തെളിയില്ല.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് 6 മാസ കാലാവധി തീർന്നവരുടെ അൽഹൊസൻ ആപ്പിൽ പച്ചയ്ക്കുപകരം ഗ്രേ നിറമായത്. ബൂസ്റ്റർ ഡോസ് എടുത്താലേ പച്ച തെളിയൂ.