നമ്മുടെ രാജ്യത്ത് തന്നെയാണ് നിര്‍മിക്കുന്നതെങ്കിലും ഇതുവരെ ആഭ്യന്തര നിരത്തുകളിലേക്ക് ഈ ചെറു എസ്‌യുവി എത്തിയിട്ടില്ല എന്നതാണ് കൗതുകകരം. പോയ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയില്‍ പ്രേക്ഷക പ്രതികരണമറിയാനായി കോംപാക്‌ട് എസ്‌യുവി മോഡലിനെ മാരുതി സുസുക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്‌തിരുന്നു.
അങ്ങനെ അവിടുന്നും ഗംഭീര പ്രതികരണം ലഭിച്ചതോടെയാണ് ജിപ്‌സിയുടെ പകരക്കാരനായ ജിംനിയെ എന്തുകൊണ്ട് ഇന്ത്യയില്‍ അവതരിപ്പിച്ചു കൂടായെന്ന് കമ്ബനി ചിന്തിച്ചു തുടങ്ങിയതും. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ആഭ്യന്തര വിപണിയില്‍ ജിംനി ലൈഫ്‌സ്‌റ്റൈല്‍ ഓഫ് റോഡര്‍ അവതരിപ്പിക്കുന്ന കാര്യം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പരിഗണിച്ചുവരികയാണ്.
ജിംനിയുടെ ഒരു മാര്‍ക്കറ്റ് പ്ലാന്‍ ഇന്ത്യയ്ക്കായി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് 2021 ജൂലൈയില്‍ മാരുതി സുസുക്കി ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച 3 ഡോര്‍ പതിപ്പിന് പകരം കോംപാക്‌ട് എസ്‌യുവിയുടെ വിപുലീകൃത പതിപ്പായ 5 ഡോര്‍ അവതാരത്തിലാകും എത്തുക.
കാര്യങ്ങള്‍ ഇതുവരെ എത്തിയെങ്കിലും ജിംനിയുടെ ലോഞ്ച് തീയതിയും മറ്റ് വിശദാംശങ്ങളും ഒന്നും തന്നെ മാരുതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന 5 ഡോര്‍ പതിപ്പ് ഇന്ത്യയിലെ മുടിചൂടാമന്നനായ ഥാര്‍, ഗൂര്‍ഖ എസ്‌യുവികള്‍ക്കെതിരെയാകും മാറ്റുരയ്ക്കുക.
അളവുകളെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ പതിപ്പ് മാരുതി സുസുക്കി ജിംനിക്ക് മൊത്തത്തില്‍ 3,850 മില്ലീമീറ്റര്‍ നീളവും 1,645 മില്ലീമീറ്റര്‍ വീതിയും 1,730 മില്ലീമീറ്റര്‍ ഉയരവും 2,550 മില്ലീമീറ്റര്‍ വീല്‍ബേസ് നീളവും ഉണ്ടായിരിക്കും. നാല് മീറ്റര്‍ നീളത്തില്‍ തന്നെ നിലനില്‍ക്കിമ്ബോള്‍ അഞ്ച് ഡോര്‍ പതിപ്പിന് ഇപ്പോഴും 300 മില്ലീമീറ്റര്‍ നീളമുണ്ട്.
അന്താരാഷ്ട്ര വിപണികളിലുള്ള ത്രീ-ഡോര്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്ബോള്‍ നീളമുള്ള വീല്‍ബേസും ഇതിനുണ്ടാവും. വിറ്റാര ബ്രെസയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇതിന് നീളമുള്ള വീല്‍ബേസ് ഉണ്ടായിരിക്കുമെന്നതാണ് മെച്ചം. ഇതിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 210 മില്ലീമീറ്റര്‍ ആയിരിക്കും. കൂടാതെ ജിംനിക്ക് 1190 കിലോഗ്രാം ഭാരവും ഉണ്ടാകും.