റിയാദ്: സൗദി അറേബ്യയിൽ ബിസിനസ് നടത്തുന്നവർക്ക് 20 ലക്ഷത്തിലധികം റിയാൽ വാർഷിക വരുമാനമുണ്ടെങ്കിൽ നിക്ഷേപ ലൈസൻസിന് (ഇൻവെസ്റ്റ്മെൻറ് ലൈസൻസ്) അപേക്ഷിക്കാമെന്ന് വാണിജ്യമന്ത്രാലയം. 2022 ഫെബ്രുവരി 16ന് മുമ്പ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. അതിന് ശേഷം ശക്തമായ പരിശോധനകളും പിടിക്കപ്പെട്ടാൽ ശിക്ഷയുമുണ്ടാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
10 ദശലക്ഷം റിയാൽ വാർഷിക വരുമാനമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു വാണിജ്യമന്ത്രാലയം ഇതുവരെ ബിനാമി പദവി ശരിയാക്കലിന് പ്രേരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് 20 ലക്ഷമാക്കി കുറച്ചത്. ഇതോടെ നിരവധി പേർ ഇൻവെസ്റ്റ്മെന്റ് ലൈസൻസെടുക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ നിരവധി വ്യാപാരികൾ ഇൻവെസ്റ്റ്മെന്റ് ലൈസൻസ് എടുത്തുകഴിഞ്ഞിട്ടുണ്ട്.