ആലപ്പുഴ: ചെങ്ങന്നൂര്‍ നരസഭയിലെ അഴിമതി ഗവണ്മെന്റ് ശ്രദ്ധയിൽ എത്തിച്ച സെക്രട്ടറി നാരായണനെതിരെ അഴിമതി ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന ചെയർപേഴ്സന്‍റെ അന്വേഷണ റിപ്പോർട്ട്.
നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരിയതു മുതൽ നഗരസഭ ബസ് സ്റ്റാൻഡ് വക സ്ഥലവും ശാസ്താംപുറം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളകസും കൈയ്യേറിയതുൾപ്പെടെയുള്ള നിരവധി അഴിമതി ആരോപണങ്ങളിൻമേൽ ചെയർപേഴ്സൺ, മറ്റ് രണ്ട് കൗൺസിലർമാർ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഈ അഴിമതികൾ പുറത്ത് കൊണ്ടുവന്ന സെക്രട്ടറിക്കെതിരെ ചെയർപേഴ്സൻ്റെ അന്വേഷണ പ്രഹസനം.
അന്വേഷണം നേരിടുന്ന ചെയർപേഴ്സൺ അന്വേഷണം നടത്തുകയല്ല മറിച്ച് രാജിവെക്കുകയാണ് വേണ്ടതെന്ന് ഇന്ന് സെക്രട്ടറിക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട് ചർച്ച ചെയ്യാൻ നടന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ നിന്ന് ബഹിഷ്കരിച്ച് ഇറങ്ങി പോയ ഇടതുപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
ഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കാതിരുന്ന യോഗത്തിൽ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് അംഗങ്ങളിൽെ ചിലർ പങ്കെടുക്കാതിരുന്നതും ശ്രദ്ധയമായി.
ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും പട്ടികജാതി വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ഗവ. കാലാകാലങ്ങളിൽ അനുവദിക്കുന്ന ലക്ഷക്കണക്കിന് പണം പോലും ചെലവഴിക്കാതെ സാമ്പത്തിക അഴിമതിക്ക് കൂട്ടുനിന്ന് പണം തട്ടുന്ന ചെയർപേഴ്സൺ രാജിവെച്ച് പുറത്ത് പോകണമെന്നും ഇടത് കൗൺസിലർമാരായ വി എസ് സവിത, വിജി വി, ലതിക എന്നിവർ ആവശ്യപ്പെട്ടു.