മുംബൈ: ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചുരുങ്ങിയത് ഒരാഴ്ചത്തേക്കെങ്കിലും പര്യടനം നീട്ടി വയ്ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
കടുത്ത ബയോ ബബിളിനുള്ളില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി ട്വന്റി മത്സരങ്ങളും ഇന്ത്യ കളിക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായിട്ട് കുറയ്ക്കാനും ബി.സി.സി.ഐ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയുടെ ആവശ്യങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അംഗീകരിച്ചാല്‍ എത്രയും വേഗം ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചു.