കൊച്ചി : 14 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ അഞ്ചാം പ്രതിയായ ഉത്തർപ്രദേശ് സ്വദേശി ഫയിം (23) ന്റെ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി.
2020 കാലഘട്ടത്തിൽ പെൺകുട്ടിയെ ആറ് പ്രതികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് കേസ്.
ആദ്യഘട്ടത്തിൽ
നാല് പ്രതികളെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. ബാക്കിയുള്ള രണ്ട് പ്രതികളെ കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിൽ നിന്ന് അതിസാഹസികമായി കേരള പോലീസ് പിടികൂടിയത്. ഈ കേസിലെ എല്ലാ പ്രതികളും ഉത്തർപ്രദേശ് സ്വദേശികളാണ്.
തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് അതിവേഗം പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ വിചാരണ നടപടികൾ അടുത്തമാസം തുടങ്ങുമെന്നാണ് അറിയുന്നത്.