മുംബൈ: മിര്‍സാപൂര്‍ വെബ് സീരീലിലൂടെ ശ്രദ്ധേയനായ നടന് ബ്രഹ്മ മിശ്ര മരിച്ച നിലയില്‍. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വെർസോവയിലെ വീട്ടിൽ ശുചിമുറിയിൽ നിലത്താണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പോലീസ്.
നവംബർ 29ന് നെഞ്ച് വേദന അനുഭവപ്പെട്ട നടൻ ഡോക്ടറെ കാണ്ടിരുന്നു. തുടർന്ന് വീട്ടിൽ കഴിയവെയാണ് നടൻ രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തനിച്ചായിരുന്നു മിശ്രയുടെ താമസം. നടന്റെ ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഫ്ളാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയില്‍ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.
മിര്‍സാപൂരില്‍ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്മ മിശ്ര ശ്രദ്ധ നേടിയത്. ദംഗലിലും ശ്രദ്ധേയമായ വേഷമാണ് മിശ്ര ചെയ്തത്.