കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴ് ഷട്ടറുകൾ തുറന്നു. വൈകീട്ട് നാലു മണി മുതൽ V1, v2, v3, v4, v5, v6, v7 എന്നീ സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തമിഴ്നാട് ഉയർത്തിയത്.സെക്കൻഡിൽ 2944.27 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 142 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 3292.50 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.
ടണൽ വഴി തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1867 ഘനയടി ജലമാണ് കൊണ്ടു പോകുന്നത്. തമിഴ്നാട്ടിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കുറച്ചത്.കൂടുതൽ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.,