കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ അസം സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുള്‍ സത്താര്‍ (60) ആണ് പിടിയിലായത്. ഇയാളും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
വീട്ടുജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ നാട്ടില്‍നിന്ന് ഇവിടേക്ക് എത്തിച്ചത്. ഒരുമാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജില്‍നിന്ന് ഇറങ്ങിയോടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവരെ അസമിൽ നിന്ന് എത്തിച്ചയാളുള്പ്പെടെ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം.