ദുബൈ: യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഓരോ കുടുംബത്തിനും 15,000 രൂപയുടെ ഓഹരി വാങ്ങിനല്‍കുമെന്ന് ഷെയര്‍ ട്രേഡിങ് കമ്ബനിയായ സെവന്‍സ് ക്യാപിറ്റല്‍ സി.ഇ.ഒ ഷഹീന് അറിയിച്ചു.
മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവിന് വേണ്ടിയാണ് ഈ തുക നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളുടെ മാതാവിൻറെ പേരിലാണ് ഇന്ത്യയിലെ പ്രമുഖ കമ്ബനികളുടെ 15,000 രൂപ വിലയുള്ള ഷെയറുകള്‍ നല്‍കുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ തുക വലിയൊരു തുകയായി മാറും. 18 വയസ്സുകഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് ഈ ഷെയറുകള്‍ കൊണ്ട് ഉപരിപഠനം നടത്താന്‍ കഴിയും.
ഇവരില്‍ കഴിവുള്ളവരെ കണ്ടെത്തി ജോലി നല്‍കാനും ലക്ഷ്യമിടുന്നു. അര്‍ഹതയുള്ളവര്‍ csr@fx7capitals.com എന്ന ഇ-മെയില്‍ വഴി വിവരങ്ങള്‍ അറിയിക്കണം. മാതാവ് മരണപ്പെട്ടപ്പോള്‍ തൻറെ പേരില്‍ എടുത്തുവെച്ചിരുന്ന ഓഹരികളാണ് പിന്നീടുള്ള വളര്‍ച്ചക്ക് നിതാനമായത്. അതാണ് ഇത്തരമൊരു പദ്ധതിയിലേക്ക് തന്നെ നയിച്ചത്. നിലവില്‍ യു.എ.ഇയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. ഭാവിയില്‍ ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.