ദോഹ: അറബ് ടീമുകളുടെ പോരാട്ടവേദിക്കാണ് ഖത്തറില്‍ കിക്കോഫ് കുറിച്ചത്. എല്ലാ രാജ്യക്കാരും പ്രവാസികളായുള്ള ഖത്തറില്‍ ഗാലറികളില്‍ ഓളം തീര്‍ക്കാന്‍ എല്ലാവര്ക്കും ആരാധകരുമുണ്ട്.ബുധനാഴ്ച വൈകീട്ട് നാലിന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന ഈജിപ്ത് – ലബനാന് മത്സരം അതിെന്റ സാക്ഷ്യമായിരുന്നു. ഫിഫ അറബ് കപ്പ് പങ്കാളികളില്‍ ആതിഥേയരായ ഖത്തര്‍ കഴിഞ്ഞാല്‍ ഏറ്റവും ഏറെ ആരാധക പിന്തുണയുള്ള ടീമാണ് ഈജിപ്ത്.
വൈകീട്ട് നാലിന് പന്തുരുളുന്ന തുമാമയിലേക്ക് പുറപ്പെടുന്ന ഈജിപ്ഷ്യന്‍ ആരാധകരായിരുന്നു ഉച്ചമുതല്‍ ദോഹയിലെ പലഭാഗങ്ങളിലെ കാഴ്ചകള്‍. ദേശീയ പതാകയേന്തിയും, പാതകയുടെ ചായം മുഖത്തണിഞ്ഞും കുപ്പായമണിഞ്ഞുമെല്ലാം പന്തുരുളും മുേമ്ബ സ്റ്റേഡിയം പരിസരങ്ങളില്‍ ഈജിപ്തുകാര്‍ നിറഞ്ഞു.
കിക്കോഫ് വിസിലിനു മുേമ്ബ ഇരിപ്പിടങ്ങളില്‍ ഇടം പിടിച്ച ആരാധകര്‍ക്ക് സ്റ്റേഡിയം നിറക്കാനുള്ള ശേഷിയില്ലായിരുന്നെങ്കിലും കാതടപ്പിക്കുന്ന ആരവങ്ങള്‍ കൊണ്ട് കളിക്ക് ഓളം പകര്‍ന്നു.ആദ്യപകുതികളില്‍ ചടുലമായ ആക്രമണങ്ങളോടെ ലബനാന് ഗോളിയെ പരീക്ഷിച്ചെങ്കിലും ഗോളുകള്‍ വഴങ്ങിയില്ല. രണ്ടാം പകുതിയിലും കളിയുടെ ഗതി ഈജിപ്തിെന്റ ബൂട്ടില്‍ തന്നെയായിരുന്നു.
ഇരു വിങ്ങുകളിലും ഏറെ അവസരമൊരുക്കിയവര്‍ക്ക് ഒടുവില്‍ പെനാല്‍ട്ടിയിലൂടെ വിജയ ഗോളെത്തി. 71ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ അഹമ്മദ് ഫാതിഹിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച അവസരം, മുഹമ്മദ് അഫ്ഷ മനോഹരമായ ഗോളാക്കി വലയിലേക്ക് നിറയൊഴിച്ചു. ഈജിപ്തിനും, ഗാലറി സമ്ബന്നമാക്കിയ ആരാധകകൂട്ടത്തിനും അര്‍ഹിച്ച വിജയം.