ദോഹ: മതവിരുദ്ധ ലോഗോയും ചിഹ്നങ്ങളും പതിച്ച ഉല്പന്നങ്ങളുടെ വ്യാപാരം നിരുത്സാഹപ്പെടുത്തിയും അതില്‍നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിെന്റ ഉത്തരവ്.ഇത്തരം ചിഹ്നങ്ങളും ലോഗോകളും പതിക്കുന്നത് ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്ബര്യത്തിനും വിരുദ്ധമാണെന്നും വാണിജ്യ മന്ത്രാലയത്തിെന്റ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ആചാരങ്ങളെയും പാരമ്ബര്യങ്ങളെയും നിന്ദിക്കുന്നതും പൊതുമര്യാദ ലംഘിക്കുന്നതുമായ ഉല്പന്നങ്ങള് ചില ഷോപ്പുകളും രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളും വില്പനക്കു വെച്ചിരിക്കുന്നത് ഈയിടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിപണിയെ നിയന്ത്രിക്കുന്നതിനും രാജ്യത്തെ കച്ചവടക്കാരും മൊത്ത വിതരണക്കാരും വ്യാപാര ഉടമകളും ഉപഭോക്താക്കളുടെ അവകാശങ്ങള്‍, ഇസ്ലാമിക മൂല്യങ്ങള്‍ എന്നിവയുടെ സംരക്ഷണം, ഖത്തറിെന്റ പാരമ്ബര്യ ആചാരങ്ങളെയും സാംസ്കാരിക പൈതൃകത്തെയും മാനിക്കുക തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിെന്റയും ഭാഗമായാണ് മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
2008ലെ എട്ടാം നമ്ബര്‍ നിയമപ്രകാരം, വ്യാപാരികളും കടയുടമകളും കച്ചവടത്തിലും വില്‍ക്കുന്ന ഉല്പന്നങ്ങളിലും മത ധാര്‍മിക മൂല്യങ്ങളും രാജ്യത്തിെന്റ ആചാരങ്ങളും സാംസ്കാരിക പൈതൃകത്തെയും പാലിച്ചിരിക്കണം. അതേ നിയമത്തില്‍തന്നെ, ചരക്കിെന്റ ഉപയോഗം മൂലമുണ്ടാകുന്ന ഏതൊരു നാശത്തിനും വിതരണക്കാരന് ഉത്തരവാദിയായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.