ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു വലിയ മത്സരത്തിനു കൂടെ ഇറങ്ങുകയാണ്. അവസാന കുറച്ച് ആഴ്ചകളായി വലിയ മത്സരങ്ങള്‍ മാത്രം കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ഓള്‍ഡ്ട്രാഫോഡില്‍ ആഴ്സണലിന് എതിരെയാണ് ഇറങ്ങുന്നത്.ലിവര്‍പൂളിനെതിരായ പരാജയം ഒഴിച്ചാല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്അ ആഴ്സണലിനെ തളക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. റാള്‍ഫ് പരിശീലകനായി എത്തി എങ്കിലും വിസ പ്രശ്നം ഉള്ളതിനാല്‍ ഇന്നും കാരിക്ക് ആകും യുണൈറ്റഡിന്റെ പരിശീലകനായി ടച്ച് ലൈനില്‍ ഉണ്ടാവുക.
കാരിക്കിന് കീഴില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു വിജയവും ഒരു സമനിലയുമായി നില്‍ക്കുകയാണ്. കാരിക്കിന് കീഴില്‍ ചെല്‍സിക്ക് എതിരെ യുണൈറ്റഡ് തീര്‍ത്തും ഡിഫന്‍സീവ് സെറ്റപ്പിലേക്ക് പോയത് ആരാധകരില്‍ അത്രൊതി ഉയര്‍ത്തിയിട്ടുണ്ട്. ചെല്‍സിക്ക് എതിരെ ബെഞ്ചില്‍ ആയിരുന്ന റൊണാള്‍ഡോയെ ഇന്ന് കാരിക്ക് ആദ്യ ഇലവനില്‍ തന്നെ ഇറക്കിയേക്കും.
ആഴ്സണല്‍ മികച്ച ഫോമില്‍ ഉള്ള അവരുടെ യുവതാരങ്ങളെ ആകും ആശ്രയിക്കുന്നത്. അര്‍ട്ടേറ്റ പരിശീലകനായി വന്നതിനു ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ആഴ്സണലിന് മികച്ച റെക്കോര്‍ഡാണുള്ളത്. ഇന്ന് പാതിരാത്രി 1.45നാണ് മത്സരം നടക്കുന്നത്.