ദോഹ: കോവിഡ് വാക്സിന് സ്വീകരിക്കാത്ത ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് വരാനാവില്ലെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം.എന്നാല്‍, വാക്സിനെടുക്കാത്ത സ്ഥിരം വിസയില്‍ വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീനാണ് വേണ്ടത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ഏഴ് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ പുതുക്കിയ എക്സപ്ഷനല്‍ റെഡ് ലിസ്റ്റ് പ്രകാരം ബാധകമായ പുതിയ യാത്ര നയം പ്രഖ്യാപിച്ചപ്പോഴാണ് ഓണ്‍ അറൈവല്‍ എന്‍ട്രിയില്‍ വാക്സിനേറ്റഡ് അല്ലാത്തവരുടെ യാത്രക്ക് വിലക്കേര്‍പ്പെടുത്തിയത്.
സ്ഥിരം വിസയില്‍ വാക്സിനെടുക്കാത്തവര്‍ക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരാം. ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനാണ് ഇത്തരം യാത്രക്കാര്‍ക്ക് വേണ്ടത്. യാത്രക്ക് മുമ്ബായി ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്, പുറപ്പെടുന്നതിന് മുമ്ബുള്ള 72 മണിക്കൂറിനകമെടുത്ത പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍അറൈവലുകാര്‍ക്ക് നിര്‍ബന്ധമാണ്.
ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ യാത്ര ചട്ടം പ്രാബല്യത്തില്‍ വന്നു. എക്സപ്ഷനല്‍ റെഡ് ലിസ്്റ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് യാത്രാനുമതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതില്‍ ചെറിയ കുട്ടികള്‍ക്ക് ഇളവുണ്ടോയെന്ന കാര്യത്തില്‍ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. വാക്സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാം. രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനാണ് ഇതിനുള്ള നിബന്ധന.