ജിദ്ധ: കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റ് കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് സൗദി അറേബ്യ ബുധനാഴ്ച നീക്കി. ഇന്തോനേഷ്യ, പാകിസ്ഥാന്, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ അനുവദിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ രാജ്യത്തേക്ക് അനുവദിക്കുന്നതിന് മുമ്ബ് അഞ്ച് ദിവസത്തേക്ക് ക്വാറന്റൈന് ചെയ്യും.
പുതിയ കൊവിഡ് വേരിയന്റിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്ക് വരുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്ന സമയത്താണ് ഈ തീരുമാനം