പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു. താവളം കരിവടം ഊരിലെ മീനാക്ഷിയാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ഇന്ന് രാത്രിയോടെ മീനാക്ഷിക്ക് അപസ്മാരം ഉണ്ടാകുകയും തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്.
വൈദ്യ സഹായത്തോടെ ഹൃദയമിടിപ്പ് വീണ്ടെടുത്ത് പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ യുവതി മരിച്ചു.
യുവതിയുടെ മരണത്തില്‍ ആദിവാസി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.