കൊച്ചി: മുന്‍നിര ബാങ്കിതര വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ ആനന്ദ് രാഠി വെല്‍ത്ത് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വ്യാഴാഴ്ച ആരംഭിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 530-550 രൂപയാണ്. ഡിസംബര്‍ ആറ് ആണ് ക്ലോസിങ് തീയതി. 27 ഇക്വിറ്റി ഓഹരികളാണ് ഏറ്റവും ചുരുങ്ങിയ ലോട്ട്. 1.2 കോടി ഓഹരികളാണ് വില്‍പ്പന നടത്തുന്നത്. കമ്പനിയിലെ ഓഹരി പങ്കാളികളായ ആനന്ദ് രാഠി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ആനന്ദ് രാഠി, പ്രദീപ് ഗുപ്ത, അമിത് രാഠി, പ്രീതി ഗുപ്ത, സുപ്രിയ രാഠി, റാവല്‍ ഫാമിലി ട്രസ്റ്റ്, ജുഗല്‍ മന്ത്രി, ഫിറോസ് അസീസ് എന്നിവരുടെ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.