കൊച്ചി: ലക്ഷദ്വീപിന്റെഏറ്റവും വലിയ യാത്രാ കപ്പലായ എം.വി കവരത്തിയില്‍ തീപിടിത്തം. ആന്ത്രോത്ത് ദ്വീപിന് സമീപത്താണ് തീപിടിത്തമുണ്ടായത്. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. തീപിടിത്തതില്‍ ആളപായമില്ല.
കവരത്തിയില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോകുംവഴി എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു. ഇപ്പോള്‍ കപ്പലിന്റെ എൻജിൻ ഓഫാക്കി കരയിലേക്ക് കെട്ടിവലിക്കുകയാണ്. എൻജിൻ ഓഫാക്കിയിരിക്കുന്നതിനാല്‍ കപ്പലിലെ യാത്രക്കാർ സുരക്ഷിതരാണ്. കപ്പൽ ആന്ത്രോത്തിലേക്കോ കവരത്തിയിലേക്കോ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് തീരുമാനം.
രക്ഷാപ്രവര്‍ത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറലും ചരക്ക് കപ്പലായ സാഗര്‍ യുവരാജും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നിലവില്‍ അപകടനില നിയന്ത്രണ വിധേയമായതായി തുറമുഖ വകുപ്പ് വ്യക്തമാക്കി.