കൊച്ചി: 14 വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയുടെ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി. നിലമ്പൂർ സ്വദേശിയായ ക്രിസ്റ്റിൻ മാത്യൂസ് (24)എന്ന യുവാവിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയാണ് പ്രതി പീഡനത്തിനിരയാക്കിയിരുന്നത്. കൂടാതെ പെൺകുട്ടിയുടെ നിരവധി നഗ്ന ഫോട്ടോകൾ ഭീഷണിപ്പെടുത്തി പ്രതി തന്റെ മൊബൈലിലേക്ക് അയപ്പിച്ചിരുന്നു. ഈ മൊബൈൽ പോലീസ് പരിശോധനക്കായി പ്രതിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
പ്രതിയെ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ മാസം മൂന്നാം തിയ്യതിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ ബിന്ദു ഹാജരായി.