ഭൂരിഭാഗം സ്ത്രീകള്‍ക്കും ആര്‍ത്തവം ശാരീരിക ബുദ്ധിമുട്ട് മാത്രമല്ല സ്ത്രീകളെ മാനസികമായും ബാധിക്കാറുണ്ട്.നിത്യേന വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ആര്‍ത്തവ സമയങ്ങളില്‍ വ്യായാമം ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടാകാറുണ്ട്.
യഥാര്‍ത്ഥത്തില്‍, ആര്‍ത്തവ സമയങ്ങളില്‍ വ്യായാമം ചെയ്യുന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളുടെ പിഎംഎസിന്റെ തീവ്രത, ആര്‍ത്തവ സമയങ്ങളിലെ വേദന, രക്തസ്രാവം എന്നിവയെ ആശ്രയിച്ചായിരിക്കും തീരുമാനം എടുക്കേണ്ടത്.ആര്‍ത്തവസമയത്ത് നേരിയ തോതില്‍ വേദന അനുഭവപ്പെടുന്ന വ്യക്തികള്‍ക്ക് ലഘുവായ വ്യായാമങ്ങള്‍ ചെയ്യാം.
വേദന അനുഭപ്പെടുന്നതിന്റെയും ആര്‍ത്തവ സമയത്തെ രക്തസ്രാവത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് തന്നെ ഇവ തീരുമാനിക്കാവുന്നതാണ്. അമിതമായി രക്തസ്രാവമുണ്ടാകുകയാണെങ്കില്‍ പൂര്‍ണമായി വിശ്രമം എടുക്കേണ്ടത് അത്യാവശ്യമാണ്.
പിഎംഎസ് ഉള്ള സ്ത്രീകളാണെങ്കില്‍ കഠിനമായ വ്യായാമം ചെയ്യാതെ മിതമായ രീതിയില്‍ ചെയ്യാവുന്നതാണ്.വേദന സംഹാരികള്‍ കഴിവതും കുറച്ച് ലഘുവായ വ്യായാമം പിന്തുടരുന്നതാണ് നല്ലത്. ലഘുവായ വ്യായാമങ്ങള്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.