പ്രകൃതിയിൽ നിന്ന് മണ്ണും മണലും എടുക്കുന്നതിന് ഏറെ നിയന്ത്രണങ്ങൾ ഉള്ള കാലമാണിത്. തുടർച്ചായി ഉണ്ടായ പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ മാറ്റവുമെല്ലാം ഖനനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ സൃഷ്ട്ടിച്ചു. ബദൽ മാർഗങ്ങൾ തേടി നിർമാണ പ്രവർത്തനങ്ങൾ തുടരുമ്പോഴും പ്രതിസന്ധിയിലായ ഒരുകൂട്ടം ആളുകളുണ്ട്.
മണ് പാത്ര നിര്‍മ്മാണ തൊഴിലാളികളാണ്.മണ്ണും മണലും കിട്ടാനില്ലായതോടെ പ്രതിസന്ധിയിലായത്. സംസ്ഥാനത്തുടനീളം പരമ്പരാഗതമായി ഇത്തരം തൊഴിലെടുത്ത് ഉപജീവമാർഗം കണ്ടെത്തുന്നവർ കടുത്ത ആശങ്കയിലാണ്. കളിമണ്ണും മണലും എടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാലാണ് കുംബാര കോളനികളിലെ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുന്നത്.
മണ്‍പാത്ര നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണിന് ക്ഷാമം നേരിട്ടതോടെ മണ് പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. വലിയ തുക കൊടുത്ത് ഇവ എത്തിച്ച് നിര്‍മ്മാണം ആരംഭിച്ചലോ കൂടിയ തുകയ്ക്ക് മണ്‍പാത്രങ്ങള്‍ ഏറ്റെടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നുമില്ല.പുതിയ കാലഘട്ടത്തില്‍ പലരും മേഖല വിട്ടു മാറിയെങ്കിലും തൊഴിലിനോടുള്ള താല്പര്യവും കുടുംബപശ്ചാത്തലവും സാഹചര്യവും ആണ് ശേഷിക്കുന്നവരെ ഈ തൊഴില്‍മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നത്.
മൺപാത്രങ്ങൾക്ക് മുൻപുണ്ടായിരുന്ന സ്വീകാര്യത കുറഞ്ഞുവരുന്നതും ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നേരത്തെ വീടുകളിൽ കയറിയിറങ്ങി പാത്രങ്ങൾ വിൽക്കുന്നവർ ഏറെയുണ്ടായിരുന്നു. ഇപ്പോൾ അത്തരക്കാർ ഇല്ല. റോഡ് സൈഡുകളിലും മറ്റുമാണ് വില്പന നടത്തുന്നത്.
കളിമണ്ണ് സുലഭമല്ലാത്തതിനാൽ ലഭ്യമായ ഇടത്ത് നിന്ന് എത്തിച്ചാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇങ്ങനെ എത്തിക്കുമ്പോൾ ഭീമമായ തുക ഇതിന് വേണ്ടി ചെലവ് വരും. ഒരു ലോഡ് കളിമണ്ണിന് 15000 രൂപ മുതലാണ് വില. ദൂരം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. ഇങ്ങനെ വലിയ വില കൊടുത്ത് വാങ്ങുന്നതോടെ ഇവർക്ക് ജീവിക്കാനുള്ള വരുമാനം പോലും കൃത്യമായി കിട്ടാതെയായി.
അതേസമയം തന്നെ കാലാവസ്ഥയും ഇവർക്ക് തിരിച്ചടിയാകുന്നുണ്ട്. നിർമിക്കുന്ന പാത്രങ്ങൾ ഉണ്ടാക്കിയെടുക്കാൻ നല്ല വെയിൽ അത്യാവശ്യമാണ്. എന്നാൽ ഈ വർഷത്തിൽ മിക്ക സമയത്തും മഴ ഭീഷണി നിലനിൽക്കുന്നതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. പല ഇത്തരം കോളനികളിലും നിർമാണങ്ങൾ താൽക്കാലികമായെങ്കിലും ഇത്തരം കാരണങ്ങൾ കുറച്ചിട്ടുണ്ട്.
ജാതിയില്‍ ഉയര്‍ന്ന സ്ഥാനം ആണെന്നതിനാല്‍ സര്‍ക്കാരില്‍ നിന്ന് കാര്യമായ ആനുകൂല്യങ്ങള്‍ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഇവർക്ക് ഉണ്ട്. ആകെ ലഭിക്കുന്നത് കുട്ടികള്‍ക്കുള്ള ലംസം ഗ്രാന്‍ഡ് മാത്രമാണ്. ആവശ്യമായി സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമായാല്‍ തൊഴില്‍മേഖലയില്‍ പിടിച്ച് നില്‍ക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.