റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (റിഫ) അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.റിഫയില്‍ രജിസ്റ്റര്‍ ചെയ്ത 34 ക്ലബില്‍ നിന്നുള്ള അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു സംഗമം. കായികോത്സവം റിഫ ട്രഷറര്‍ കരീം പയ്യാനക്കല്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തയിനങ്ങളില് വ്യക്തിഗത മത്സരങ്ങളും ഗ്രൂപ് മത്സരങ്ങളും നടന്നു.
റിങ് ത്രോ, ഷട്ടില്‍ റണ്‍, ഫ്രീ കിക്ക്, കര്‍വിങ് കോര്‍ണര്‍, ഷൂട്ടൗട്ട്, വടംവലി തുടങ്ങിയ വിവിധയിനം മത്സരങ്ങളും നടന്നു. റിഫ മീറ്റിലെ ഓവറോള്‍ ചാമ്ബ്യന്മാരായി കാപ്റ്റന്‍ രാജേഷിൻറെ ബ്രൗണ്‍ ടീമും റണ്ണേഴ്സ് ആയി ആത്തിഫ് ബുഖാരിയുടെ വയലറ്റും തിരഞ്ഞെടുക്കപ്പെട്ടു. വടംവലി മത്സരത്തില്‍ ക്യാപ്റ്റന്‍ ഷബീര്‍ പിങ്ക് ടീം ഒന്നാം സ്ഥാനവും റണ്ണേഴ്സ് ആയി രാജേഷിൻറെ ബ്രൗണ്‍ ടീമും നേടി.
തുടര്‍ന്ന് നടന്ന സമ്മാന വിതരണ ചടങ്ങില്‍ ഡോ. പ്രവീണ്‍ മുഖ്യപ്രഭാഷണം നടത്തി. ഹസ്സന് പുന്നയൂര്‍, മുസ്തഫ കവ്വായി, നവാസ് കിഴിശ്ശേരി, നബീല്‍ പാഴൂര്‍ എന്നിവര്‍ സംസാരിച്ചു. യൂറോ-കോപ്പ പ്രവചന മത്സരത്തിലെ വിജയികളായ ആത്തിഫ്, മഹ്റൂഫ് പരപ്പനങ്ങാടി, റിയാദ് റഷീദ്, അസ്ലം എന്നിവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സുരേഷ് ബാബു, ജുനൈസ് വാഴക്കാട്, കരീം പയ്യനാട്, നാസര്‍ മാവൂര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്കി. റിഫ ടെക്നിക്കല്‍ ചെയര്മാന് ശകീല്‍ തിരൂര്ക്കാടിെന്റ നേതൃത്വത്തില്‍ നടന്ന കളികള്‍ റിഫ റഫറിമാരായ അബ്ദുറഹ്മാന് തരിശ്, ശരീഫ് കാളികാവ് എന്നിവര്‍ നിയന്ത്രിച്ചു. റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ പാഴൂര്‍ നന്ദിയും പറഞ്ഞു.