ന്യൂഡല്‍ഹി: നവംബര്‍ 28 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 78 കോടി 19 ലക്ഷം ആളുകള്‍ കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യ സഭയെ അറിയിച്ചു.
2021 ഏപ്രില്‍ 30 വരെയുള്ള സര്‍ക്കാര്‍-സര്‍ക്കാറിതര ആശുപത്രികളില്‍ വെച്ച് നല്കിയ വാക്സിനേഷൻറെ തരം തിരിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാരിൻറെ കൈവശം ലഭ്യമല്ല എന്നും പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും ഡിസംബര്‍ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും എം.പിയെ മന്ത്രി അറിയിച്ചു.