തിരുവനന്തപുരം: സിനിമ- സീരിയല്‍ താരങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ഡല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ്(22)ആണ് ഡല്‍ഹിയില്‍ നിന്നും പിടിയിലായത്.
നടി പ്രവീണ നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എഡിജിപി മനോജ് ഏബ്രഹാമിന്റെ നിര്‍ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നേരത്ത, സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശി മണികണ്ഠന് ശങ്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.