തൃശൂർ: സ്കൂളില്‍ ഷൂ ധരിച്ചെത്തിയതിന് പ്ലസ്വണ് വിദ്യാര്‍ഥിക്ക് പ്ലസ്ടു വിദ്യാര്‍ഥികളുടെ മര്‍ദനം. ഗുരുവായൂര്‍ സ്വദേശി ഫിറോസിന്റെ മകന് ഫയാസി(17)നാണ് മര്‍ദനമേറ്റത്.മുതുവട്ടൂര്‍ ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ് ഫയാസ്. ചൊവ്വാഴ്ച ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ഫയാസിനെ പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.മര്‍ദനത്തില്‍ മുഖത്തും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്തു.