പാലക്കാട്: ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ചിറ്റൂര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്.
കഴിഞ്ഞ നവംബര്‍ 18ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. ഇത് മൂലം പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കാണ് ഉണ്ടായത്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകിയിരുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തിയിരുന്നു.