കൊച്ചി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് 101 രൂപ കൂട്ടിയത്. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഡൽഹിയിൽ ഇത് 2101 രൂപയും, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,233 രൂപയായി.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.സിലിണ്ടറിന് അന്ന് കൂട്ടിയത് 278 രൂപയായിരുന്നു.