ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. നിലവിൽ ഡാമിന്റെ മൂന്ന്, രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 839 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് നേരത്തെ ഷട്ടറുകൾ അടച്ചിരുന്നു. ഇപ്പോൾ വീണ്ടും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.
അതേസമയം, തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. നേരത്തെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടതിൽ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. പ്രശ്നം തമിഴ്നാടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.