ഒല എസ്1 നേക്കാള്‍ വില കുറഞ്ഞ സ്‌കൂട്ടറുമായി ബജാജ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഇലക്‌ട്രിക് ഇരുചക്ര വാഹന ശ്രേണി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.2020 ജനുവരിയില്‍ ബജാജ് ചേതക് ഇ-സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില ഏകദേശം 1.23 ലക്ഷം രൂപയാണ്. 

അതേസമയം ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒല എസ്1 നെ അപേക്ഷിച്ച്‌ താരതമ്യേന ചെലവേറിയതാണ് ഇത്. അതുകൊണ്ട് ഒല എസ്1നെതിരെ മത്സരിക്കുന്നതിനുവേണ്ടി ബജാജ് ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ തയ്യാറാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ മോഡല്‍ ഉടന്‍ തന്നെ പ്രൊഡക്ഷന്‍ ലൈനിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2.9കെഡബ്ല്യുഎച്ച്‌ ബാറ്ററി പാക്കില്‍ നിന്ന് പവര്‍ ഉത്പാദിപ്പിക്കുന്ന 4കെഡബ്ല്യു മോട്ടോറാണ് ബജാജ് ചേതക് ഇ-സ്‌കൂട്ടറിന്റെ സവിശേഷത. പുതിയ സ്‌കൂട്ടറിന് ബജാജ് ഫ്‌ളൂയര്‍ അല്ലെങ്കില്‍ ഫ്ളൂര്‍ എന്ന്