മനാമ: കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ധന സഹായത്തില്‍ പ്രവാസി കുടുംബങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്കാന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം തീരുമാനിച്ചു.
കോവിഡ് മഹാമാരിയില്‍ ജീവന് പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറുകള്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, വിദേശത്ത് മരിച്ചവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ല എന്നു പറഞ്ഞ് അപേക്ഷകള്‍ സ്വീകരിക്കാത്ത സര്‍ക്കാറുകളുടെ തീരുമാനം മാറ്റണം. മരിച്ചവരുടെ കുടുംബങ്ങളുടെ ജീവിതമാര്‍ഗം അടഞ്ഞുവെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി പ്രവാസികുടുംബങ്ങള്ക്കും ആനുകൂല്യം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ പ്രവാസികളെ ഉള്‍പ്പെടുത്തി ഭീമ ഇ-മെയില്‍ ഹരജിയും സമര്‍പ്പിക്കും.യോഗത്തില്‍ പ്രസിഡന്റ് സൈഫ് അഴീക്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. മുഹമ്മദലി സംസാരിച്ചു. റംഷി വയനാട്, സകരിയ ചാവക്കാട്, മുസ്തഫ ടോപ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ജോ. സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്റഫ് നന്ദിയും പറഞ്ഞു.