ആള്‍ട്ടോ ഹാച്ച്‌ബാക്കിന്റെ, ഏറ്റവും പുതുതലമുറയെ ജപ്പാനില്‍ ഔദ്യോഗികമായി വെളിപ്പെടുത്തി.അതോടൊപ്പം തന്നെ ഉടന്‍ അരങ്ങേറ്റം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആള്‍ട്ടോ 2022-ന്റെ ഔദ്യോഗിക ചിത്രങ്ങളും സുസുക്കി പങ്കുവെച്ചു.ഇന്ത്യയില്‍ ലഭ്യമായ മാരുതി സുസുക്കി ആള്‍ട്ടോയെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ നോക്കിയാല്‍, രണ്ട് കാറുകളും അവയുടെ പേരല്ലാതെ മറ്റൊന്നും പരസ്പരം പങ്കിടുന്നില്ലെന്ന് വേണം പറയാന്‍.
1979-ല്‍ ജപ്പാനില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച ആള്‍ട്ടോയുടെ ഒമ്ബതാം തലമുറയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുന്‍വശത്ത്, പുതിയ ആള്‍ട്ടോ ഇപ്പോഴും പഴയ മോഡലിനെപ്പോലെ ട്രപസോയ്ഡല്‍ ഹെഡ്‌ലൈറ്റുകള്‍ സ്പോര്‍ട്സ് ചെയ്യുന്നു, ഇപ്പോള്‍ പുതിയ ലൈറ്റിംഗ് ഘടകങ്ങളുമായി ഇത് വരുന്നു. എന്നിരുന്നാലും, ബമ്ബര്‍, ഗ്രില്ലുകള്‍, ഹുഡ് എന്നിവയ്ക്കെല്ലാം പഴയ മോഡലിനെക്കാള്‍ ഷാര്‍പ്പായി കാണപ്പെടുന്നു.
പ്രൊഫൈലില്‍ നോക്കിയാല്‍, പഴയ കാറിനേക്കാള്‍ കുത്തനെയുള്ള എ-പില്ലറും വലിയ ഗ്ലാസ് ഹൗസിംഗും പുതിയ ആള്‍ട്ടോയ്ക്ക് ഉണ്ട്, ഇത് ബോക്സിയറായി കാണപ്പെടുന്നു, എന്നിരുന്നാലും ഇവിടെയും എല്ലാ അരികുകളും വൃത്താകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് പറയേണ്ടി വരും.സുസുക്കിയുടെ ഇന്ത്യയിലെ പങ്കാളിയായ മാരുതി പിന്നീട് പുതിയ ആള്‍ട്ടോയെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് സാധ്യത. പുതിയ പതിപ്പിനെ രാജ്യത്ത് അവതരിപ്പിച്ചാലും ഡിസൈനില്‍ അജഗജാന്തര വ്യത്യാസമുണ്ടാകുമെന്ന് തന്നെ വേണം പറയാന്‍.
പുതിയ ആള്‍ട്ടോയുടെ ഉയരം 50 mm വര്‍ധിച്ച് 1,525 mm ആയി. 3,395 mm നീളവും 1,475 mm വീതിയും മുന്‍ തലമുറയെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല.ആള്‍ട്ടോയ്ക്കും കരുത്ത് പകരുന്നത് 660 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും. ഇപ്രാവശ്യത്തെ പുതുമ എന്തെന്നാല്‍, ഒന്‍പതാം തലമുറ ആള്‍ട്ടോയ്ക്ക് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും എന്നതാണ്.
മോഡലിന്റെ പവര്‍ കണക്കുകള്‍ സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പഴയ മോഡലിന്റെ 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് യൂണിറ്റുകള്‍ പുതിയ ആള്‍ട്ടോയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗിയര്‍ബോക്സ് ഓപ്ഷനുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.