ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ഇന്ത്യ. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അതുകൊണ്ട് തന്നെ കോവിഡ് പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വാക്സിനേഷൻ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീടുകൾതോറുമുള്ള വാക്സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.