രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു.അതുകൊണ്ടുതന്നെ പരിമിതമായ എണ്ണം യൂണിറ്റുകള്‍ക്കുള്ള ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് കമ്ബനിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അത്തരം വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിനും ഡിമാന്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും കമ്ബനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മ്മാണ പ്രക്രിയയുടെ പ്രാദേശികവല്‍ക്കരണത്തിലൂടെ ഡിമാന്‍ഡ് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ബിഎംഡബ്ല്യു കരുതുന്നു. കഴിഞ്ഞ 15 വര്‍ഷമായി കമ്ബനി രാജ്യത്ത് വില്‍ക്കുന്ന നിരവധി വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നു. ആദ്യം ഒരു മോഡലിന് ഡിമാന്‍ഡ് സൃഷ്ടിക്കുകയും പിന്നീട് അത് പ്രാദേശികവല്‍ക്കരിക്കുകയും ചെയ്യാനാണ് കമ്ബനിയുടെ ശ്രമം.
‘ഈ പുതിയ സാങ്കേതികവിദ്യകള്‍ ഭാവിയില്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നാല്‍ പ്രാദേശിക ഉല്‍പ്പാദനം ലാഭകരമാകുന്നതിന്) ഒരു വലിയ ഡിമാന്‍ഡ് സൃഷ്ടിക്കേണ്ടതുണ്ട്..,’ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ വിക്രം പവ പിടിഐയോട് വ്യക്തമാക്കിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് മുമ്പ് ആദ്യം ആവശ്യം സൃഷ്ടിക്കുകയോ അല്ലെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്‍താല്‍ മാത്രമേ ഇത് നേടാനാകൂ എന്ന് പവ അറിയിച്ചു. അപ്പോഴേക്കും പൂര്‍ണ വളര്‍ച്ച പ്രാപിച്ച ഈ സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വൈദ്യുതീകരണ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളില്‍ മൂന്ന് ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ പോകുകയാണെന്ന് ബിഎംഡബ്ല്യു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓള്‍-ഇലക്‌ട്രിക് ബിഎംഡബ്ല്യു ഐഎക്‌സിന് പിന്നാലെ മിനി ലക്ഷ്വറി ഹാച്ച്‌ബാക്ക് ഇവിയും ഇലക്‌ട്രിക് ബിഎംഡബ്ല്യു ഐ4 സെഡാനും ആണ് ബിഎംഡബ്ല്യു രാജ്യത്ത് ഉടന്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഇലക്‌ട്രിക്ക് വാഹനങ്ങള്‍.