തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവരാണ് മരിച്ചത്. ഒരാൾ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വെച്ചും ഒരാൾ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്.
നിശാന്തിന്റെ തട്ടുകടയില്‍ വച്ചാണ് മദ്യം കഴിച്ചത്. മദ്യം കഴിച്ചയുടനെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.